മുംബൈ: രാജ്യത്തെ മുൻനിര പൊതുമേഖല ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അടുത്തയാഴ്ച തുടർച്ചയായി അഞ്ചുദിവസം പ്രവർത്തനം മുടങ്ങും.
23നും 24നും ശനി, ഞായർ അവധി. 25, 26 തീയതികിൽ എസ്ബിഐ എംപ്ലോയീസ് ഫെഡറേഷൻ (ബെഫി) ആഹ്വാനപ്രകാരം നടക്കുന്ന ദേശീയ പണിമുടക്ക്. 27ന് ബക്രീദ് മൂലം അവധി.
സ്ഥിരം ജോലികൾക്ക് പുറംകരാർ നല്കുന്നത് അവസാനിപ്പിക്കുക, ഹൗസ് കീപ്പിംഗ്, സെക്യൂരിറ്റി ഗാർഡ് തസ്തികകളിലും ക്ലറിക്കൽ വിഭാഗത്തിലും സ്ഥിരനിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
എസ്ബിഐയിൽ കരാർ തൊഴിലാളികൾ കൂടുന്നതിൽ ജീവനക്കാർ ആശങ്കാകുലരാണ്. നിലവിൽ 2.30 ലക്ഷം ജീവനക്കാരാണ് ബാങ്കിനുള്ളത്. ഇതിൽ 1.25 ലക്ഷം പേരും കരാർ തൊഴിലാളികളാണ്.
ജീവനക്കാരെ ഇൻഷ്വറൻസ് പോളിസികൾ വില്ക്കാൻ നിർബന്ധിക്കുന്നതും ജീവനക്കാരുടെ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.